സെല്‍ഫി എടുക്കാന്‍ സമ്മതിച്ചില്ല; പൃഥ്വി ഷാ സഞ്ചരിച്ച കാര്‍ അടിച്ചു തകര്‍ത്തു

സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചതില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരെ ആക്രമണം. അക്രമികള്‍ പൃഥ്വി സഞ്ചരിച്ച കാര്‍ അടിച്ചുതകർത്തു. സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി മുംബൈയിലാണ് ആക്രമണം നടന്നത്. മുംബൈ മാന്‍ഷന്‍ ക്ലബിലുള്ള സഹാറാ സ്റ്റാര്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ അത്താഴം കഴിച്ചു കൊണ്ടിരുന്നപ്പോഴാണ്  രണ്ട് പേര്‍ വന്ന് സെല്‍ഫി എടുക്കാൻ  പൃഥ്വി ഷായോട് ആവശ്യപ്പെട്ടത്.  രണ്ടുപേര്‍ക്കൊപ്പം സെല്‍ഫി എടുത്തെങ്കിലും പിന്നീട് ഇവർ തന്നെ കൂടുതൽ ആളുകളുമായി എത്തി സെല്‍ഫി എടുക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോഴായിരുന്നു താരം നിരസിച്ചത് .

അക്രമികള്‍ താരത്തെ പുറത്ത് കാത്തുനിൽക്കുകയും പൃഥ്വി സഞ്ചരിച്ച സുഹൃത്തിന്റെ കാര്‍ ജോഗേശ്വരി ലിങ്ക് റോഡില്‍ വെച്ച് അക്രമികള്‍ തടഞ്ഞുനിര്‍ത്തുകയും ബേസ്ബോള്‍ ബാറ്റ് കൊണ്ട് കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു. എന്നാല്‍, താരം ഈ സമയത്ത് വാഹനത്തില്‍ ഉണ്ടായിരുന്നില്ല. മറ്റൊരു വാഹനത്തില്‍ താരം ഹോട്ടലില്‍ നിന്ന് മടങ്ങിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമികളുടെ  ഫോണ്‍ നമ്പറുകള്‍ ഹോട്ടലില്‍ നിന്ന് ശേഖരിച്ച പൊലിസ് ഇവര്‍ക്കെതിരെ  കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News