പാലില്‍ അഫ്ളാടോക്സിന്‍: ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചു

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ പാലില്‍ അഫ്ളാടോക്സിന്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 10 ശതമാനം സാമ്പിളുകളിലാണ് അഫ്‌ളാടോക്‌സിന്‍ എം1 സാന്നിധ്യം കണ്ടെത്തിയത്.

പശുവിന് നല്‍കുന്ന തീറ്റയിലൂടെയാണ് അഫ്ളാടോക്സിന്‍ എം1 പാലില്‍ എത്തുന്നതെന്നാണ് അനുമാനം. പാല്‍ മലിനീകരണത്തിന്റെ സാധ്യതയുള്ളവയെപ്പറ്റി ശക്തമായ ബോധവത്കരണം ആവശ്യമാണെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് വിലയിരുത്തുന്നു.

എല്ലാ സര്‍ക്കിളുകളില്‍ നിന്നും 452 സാമ്പിളുകള്‍ ശേഖരിച്ചു. വന്‍കിട പാല്‍കച്ചവടക്കാര്‍, ചില്ലറ വ്യാപാരികള്‍, പ്രാദേശിക ഡയറി ഫാമുകള്‍, പാല്‍ കച്ചവടക്കാര്‍ തുടങ്ങി പല മേഖലകളിലും പരിശോധന നടത്തി. ഗുണനിലവാരത്തിന്റെയും സുരക്ഷയുടെയും പ്രധാന പാരാമീറ്ററുകള്‍ പരിശോധിച്ചാണ് പരിശോധനകള്‍ നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News