വിരമിച്ച ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവെയായിരുന്നു കേരള ഹൈക്കോടതി കെഎസ്ആര്‍ടിസിയെ വിമര്‍ശിച്ചത്. വിരമിച്ചവര്‍ക്ക് ആനുകൂല്യം നല്‍കാനായി വരുമാനത്തിന്റെ 10 ശതമാനം നീക്കിവയ്ക്കണമെന്ന് കോടതി ഉത്തരവുണ്ട്. അത് പാലിക്കാത്തത് എന്തുകൊണ്ടെന്ന് ചോദിച്ച കോടതി, പണമില്ലെങ്കില്‍ സ്വത്തുക്കള്‍ വില്‍ക്കൂവെന്ന് കെഎസ്ആര്‍ടിസിയെ പരിഹസിച്ചു.
ആനുകൂല്യത്തിന്റെ പകുതിയെങ്കിലും നല്‍കാന്‍ 8 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് ചിലവാകുക. ശമ്പളം നല്‍കാന്‍ പോലും പണമില്ലാത്ത അവസ്ഥയില്‍ 10 ശതമാനം തുക നീക്കിവെക്കാന്‍ ഉത്തരവിടരുതെന്ന് കെഎസ്ആര്‍ടിസി അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ആനുകൂല്യങ്ങള്‍ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ ജീവനക്കാരെ വിരമിക്കാന്‍ അനുവദിക്കാതെ നിലനിര്‍ത്തുവെന്ന നിര്‍ദ്ദേശവും കോടതി നല്‍കിയിട്ടുണ്ട്.
വിരമിച്ച ജീവനക്കാര്‍ക്ക് മാര്‍ച്ച് 30 നുള്ളില്‍ ഒരു ലക്ഷം രൂപ വീതം ആനുകൂല്യം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ശേഷിക്കുന്ന ആനുകൂല്യ വിതരണത്തിന് മുന്‍ഗണന നിശ്ചയിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
വിരമിച്ച ജീവനക്കാര്‍ ഇതിനായി മാനേജിംഗ് ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷ ലഭിച്ച് രണ്ടാഴ്ചക്കകം അനുകൂല തീരുമാനം എടുക്കണമെന്നും ഇടക്കാല ഉത്തരവിലുണ്ട്. ചികിത്സ, മക്കളുടെ വിവാഹം എന്നീ ആവശ്യങ്ങള്‍ക്കായി അപേക്ഷിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here