കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട

ദുബായില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിന്‍റെ സീറ്റില്‍ ഒളിപ്പിച്ച സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുറകുവശത്തെ സീറ്റിന്‍റെ അടിയില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. 22.44 ലക്ഷം രൂപ വില വരുന്ന 395 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്.
സ്വര്‍ണ്ണം കടത്തിയ ആളെ പിടികൂടാനായിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് കസ്റ്റംസ് അറിയിച്ചു.

എന്നാൽ സ്വർണ്ണം കടത്തിയത് ആരാണെന്ന സൂചന കസ്റ്റംസിന് കിട്ടിയിട്ടുണ്ട്. സ്വര്‍ണ്ണക്കള്ളക്കടത്ത് തടയാനായി വലിയ സുരക്ഷ സംവിധാനങ്ങള്‍ കരിപ്പൂരില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും സ്വര്‍ണ്ണവുമായി ആളുകള്‍ എത്തുന്ന സ്ഥിയാണ്. ഒരുമാസം മുമ്പ് വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസിന്‍റെ കണ്ണുവെട്ടിച്ച് പുറത്തെത്തിച്ച സ്വര്‍ണ്ണം പൊലീസ് പിടികൂടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News