മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രമേശ് ചെന്നിത്തലയെ നിയോഗിച്ച് ഹൈക്കമാന്‍റ്. ശിവസേന സഖ്യ സര്‍ക്കാര്‍ താഴെ വീണതിന് ശേഷം മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത രൂക്ഷമാവുകയാണ്. കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് ബാലസാഹെബ് തോറാത്ത് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. പിസിസി അദ്ധ്യക്ഷന്‍ നാനാ പട്ടോളെയോട് യോജിച്ച് പോകാന്‍ സാധിക്കില്ലന്ന് എ.ഐ.സി.സി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് അയച്ച കത്തില്‍ ബാലസാഹെബ് തോറാത്ത് വ്യക്തമാക്കിയിരുന്നു.
നാസിക് ഡിവിഷന്‍ ഗ്രാജ്വേറ്റ് മണ്ഡലത്തില്‍ തോറാത്തിന്‍റെ മരുമകന് കോണ്‍ഗ്രസ് ഹൈക്കമാന്‍റ് സീറ്റ് നിഷേധിച്ചിരുന്നു. അതിന് പിന്നാലെയായിരുന്നു പിസിസി അദ്ധ്യക്ഷനും സിഎല്‍പിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടങ്ങിയത്. ബാലസാഹെബ് തോറാത്തിന്‍റെ തീരുമാനം നിര്‍ഭാഗ്യകരമായിപ്പോയെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ പ്രതികരിച്ചു. അതേസമയം, തോറാത്തിനായി വാതില്‍ തുറന്നിട്ടിരിക്കുകയാണ് ബിജെപി. പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാകുന്ന സാഹചര്യത്തിലാണ് നിലവിലെ രാഷ്ട്രീയ സ്ഥിതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രമേശ് ചെന്നിത്തലയെ ഹൈക്കമാന്‍റ് നിയോഗിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here