കൂടുതല്‍ ചീറ്റകള്‍ ഇന്ത്യയിലേക്ക്: 12 ചീറ്റകളെ വ്യോമസേന വിമാനത്തില്‍ കൊണ്ടുവരും

സൗത്ത് ആഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളെ കൂടി ഇന്ത്യയില്‍ എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം. മധ്യപ്രദേശിലെ കുനോ ദേശീയോദ്ധ്യാനത്തില്‍ ഈ ചീറ്റകളെയും തുറന്നുവിടും. വായുസേനയുടെ ഗ്ളോബ് മാസ്റ്റര്‍ വിമാനത്തില്‍ ഫെബ്രുവരി 18നാണ് പുതിയ ബാച്ച് ചീറ്റകളെ കാണ്ടുവരിക എന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 17ന് എട്ട് ചീറ്റകളെ കൂനോ ദേശീയ ഉദ്യാനത്തില്‍ തുറന്നുവിട്ടിരുന്നു. ഇതില്‍ അഞ്ച് പെണ്‍ ചീറ്റകളായിരുന്നു. പ്രത്യേക വിമാനത്തില്‍ നമീബിയയില്‍ നിന്നാണ് ഈ ചീറ്റകളെ കൊണ്ടുവന്നത്.

Final C-17 Heavy Jet Joins Indian Air Force In Q3 2019

ഇന്ത്യന്‍ കാലാവസ്ഥയോട് ഇവ പെട്ടെന്ന് ഇണങ്ങുന്നുണ്ടെന്നാണ് വനംപരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. 24 മണിക്കൂറിനകം ഈ ചീറ്റകള്‍ വേട്ടയാടി തുടങ്ങി. ഇന്ത്യയില്‍ വംശനാശം വന്ന ചീറ്റകളെ വീണ്ടും കൊണ്ടുവരാനാണ് പുതിയ പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യം. സൗത്ത് ആഫ്രിക്കയുമായി ഉണ്ടാക്കിയ കരാറിന്‍റെ ഭാഗമായാണ് 12 ചീറ്റകള്‍ കൂടി ഇന്ത്യന്‍ മണ്ണിലേക്ക് എത്തുന്നത്.

Kuno National Park

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News