ത്രിപുരയില്‍ കനത്ത പോളിങ്; വോട്ടെടുപ്പ് അവസാനിച്ചു

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. ഔദ്യോഗിക പോളിങ് സമയം അവസാനിച്ചപ്പോള്‍ ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം 81.10 ശതമാനം ആളുകള്‍ വോട്ടുരേഖപ്പെടുത്തി. അവസാന കണക്ക് പുറത്ത് വരുന്നതോടെ പോളിംഗ് ശതമാനം ഇനിയും ഉയര്‍ന്നേക്കും.

2018ല്‍ ത്രിപുരയില്‍ 89.5% പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ബിജെപി സംസ്ഥാനത്ത് ഉടനീളം വ്യാപകമായ അക്രമം അഴിച്ചുവിട്ടിട്ടും പോളിംഗ് ശതമാനം ഉയര്‍ന്നതിന്റെ പ്രതീക്ഷയിലാണ് മുഖ്യപ്രതിപക്ഷമായ സിപിഐഎം. സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണ് പോളിങ് ശതമാനത്തില്‍ പ്രതിഫലിച്ചതെന്നും വിലയിരുത്തലുണ്ട്.

തെരഞ്ഞെടുപ്പ് ദിനത്തില്‍ വ്യാപകമായ അക്രമങ്ങളും ക്രമക്കേടുകളുമാണ് ത്രിപുരയില്‍ അരങ്ങേറിയത്. വോട്ടിംഗ് സമയം ആരംഭിക്കുന്നതിന് മുമ്പായി തന്നെ ത്രിപുരയില്‍ ബിജെപി വ്യാപകമായ അക്രമം അഴിച്ചു വിട്ടിരുന്നു. സിപിഐഎമ്മിന്റെ സിറ്റിങ്ങ് മണ്ഡലമായ ബിശാല്‍ഘട്ടില്‍ തെരഞ്ഞെടുപ്പ് ദിവസം പുലര്‍ച്ചെ രണ്ടിടത്തായി ബോംബാക്രമണം ഉണ്ടായി. സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയായിരുന്നു ബോംബ് ആക്രമണം. ഗൗതം നഗറില്‍ തരുണ്‍ ദേബ്‌നാഥ്, മുരാബാഡിയില്‍ അസീം ദേബ് നാഥ് എന്നിവരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. സൗത്ത് ത്രിപുരയിലെ ശാന്തിര്‍ ബസാര്‍ ബൂത്തില്‍ ആളുകളെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന പരാതി വോട്ടെടുപ്പിന്റെ ആദ്യമണിക്കൂറില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ധന്‍പൂരിലെ പോളിംഗ് ബൂത്തുകളില്‍ നിന്ന് ഇടത് പോളിംഗ് ഏജന്റുമാരെ പുറത്താക്കുകയും അക്രമിക്കുകയും ചെയ്തു. ഗോമതി ജില്ലയിലെ ഉദയ്പൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക അക്രമമാണ് നടന്നത്.

ദന്‍പൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ പോളിങ് ഏജന്റിനെ ബലംപ്രയോഗിച്ച് പുറത്താക്കാന്‍ ശ്രമിച്ചതായി കോണ്‍ഗ്രസും ആരോപണം ഉന്നയിച്ചിരുന്നു. ബിശാല്‍ഗഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതായും ആരോപണമുണ്ട്. നേരത്തെ വ്യാപകമായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ അക്രമങ്ങള്‍ തടയണമെന്നും സ്വതന്ത്രമായി വോട്ട് രേഖപ്പെടുത്താന്‍ ജനങ്ങള്‍ക്ക് അവസരം ഒരുക്കണമെന്നും ആവശ്യപ്പെട്ട് ഇടതു മുന്നണി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News