സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു; പുതുതായി 7 അംഗങ്ങള്‍

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഭരണസമിതി പുതിയ അംഗങ്ങളെ നിശ്ചയിച്ചു. രാജിവെച്ച സ്പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ക്ക് പകരം ഏഴുപേരെയാണ് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തത്. മേഴ്സിക്കുട്ടന്‍ രാജി വെച്ചതിന് പിന്നാലെ യു ഷറഫലിയെ പ്രസിഡന്റായി തീരുമാനിച്ചിരുന്നു.

ഒളിമ്പ്യന്‍ കെ.എം. ബിനു, ലോക ബോക്സിങ്ങ് ചാമ്പ്യന്‍ കെ.സി. ലേഖ, അന്താരാഷ്ട്ര ഫുട്ബാള്‍ താരം സി.കെ. വിനീത്, അത്ലറ്റിക്സ് പരിശീലകന്‍ പി.ഐ. ബാബു, വി.കെ. സനോജ്, രഞ്ചു സുരേഷ്, യോഗ പരിശീലകന്‍ ജെ.എസ്. ഗോപന്‍ എന്നിവരാണ് പുതിയ സ്പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News