ഉത്തരാഖണ്ഡിൽ ഡ്രോൺ വഴി മരുന്ന് വിതരണം

ഉത്തരാഖണ്ഡിൽ ഡ്രോൺ വഴി മരുന്ന് വിതരണം. ഋഷികേശ് എയിംസിൽ നിന്നായിരുന്നു ഡ്രോൺ വഴിയുള്ള മരുന്ന് വിതരണം . 28 മിനുട്ട് കൊണ്ട് തെഹ്‌രി ഗർവാളിൽ ഡ്രോൺ വഴി മരുന്ന് എത്തിച്ചു. ക്ഷയരോഗത്തിനടക്കമുള്ള മരുന്നുകളാണ് ഡ്രോൺ വഴി എത്തിച്ചത് .

ടെക് ഈഗിൾ ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് ഡ്രോൺ സേവനം നൽകിയത്, നാഷണൽ ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റർ പരീക്ഷണത്തിന് സാങ്കേതിക പിന്തുണ നൽകി. എയിംസ് ഋഷികേശ് എക്‌സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ. മീനു സിംഗ്, കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഉപദേഷ്ടാവ് നന്ദിഷ് രമേഷ് പെഥാനി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഈ പരീക്ഷണം.

വരും ദിവസങ്ങളിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. എയിംസ് ദില്ലിക്കും എയിംസ് ജജ്ജാറിനും ഇടയിലുള്ള ഡ്രോൺ അഭ്യാസമാണ് അടുത്ത പരീക്ഷണം. രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ ജീവൻ രക്ഷാ മരുന്നുകൾ എത്തിക്കുന്നതിനുള്ള സമയം കുറയ്ക്കുന്നതിന് ഡ്രോണുകൾ ഉപയോഗിച്ച് മരുന്നുകളുടെ വിതരണം വേഗത്തിലാക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ആരോഗ്യ മന്ത്രാലയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News