കാര്‍ ഡിവൈഡറിലിടിച്ച് അപകടം; 4 പേര്‍ മരിച്ചു

തെലങ്കാനയിലുണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. കൊപ്പല്‍ ജില്ലയിലെ കുക്കനൂര്‍ താലൂക്കിലെ ബന്നിക്കൊപ്പ ഗ്രാമത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ തെലങ്കാന സ്വദേശികളായ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.

മരിച്ചവരില്‍ 25 കാരിയായ വെണ്ണെല, 26 കാരിയായ രൂപവതി, 28 കാരനായ ഷണ്‍മുഖ എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ മരിച്ച നാലാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ച നാലുപേരും കാറില്‍ സഞ്ചരിച്ചിരുന്നവരായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

റോഡിലെ ഡിവൈഡറില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. നാലുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News