എംഡിഎംഎയും, മയക്കുമരുന്ന് ഗുളികകളും; സ്ത്രീ ഉൾപ്പടെ 3 പേർ അറസ്റ്റിൽ

വയനാട് കൽപ്പറ്റയിൽ 49 ഗ്രാം എംഡിഎംഎയും, മയക്കുമരുന്ന് ഗുളികകളും പിടികൂടിയ കേസിൽ സ്ത്രീ ഉൾപ്പടെ 3 പേരെ കൽപ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടിൽ സ്വദേശികളായ മുഹമ്മദ്‌ ഷാഫി, അൻഷാദ്, സാജിത എന്നിവരാണ് പിടിയിലായത്. കോഴിക്കോട് പുതിയങ്ങാടി സ്വദേശി ഷഫീഖിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂട്ടുപ്രതികൾ പിടിയിലായത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News