‘എങ്കിലും ചന്ദ്രികേ’ ഫെബ്രുവരി പതിനേഴിന് തീയേറ്ററുകളിലേക്ക്

‘എങ്കിലും ചന്ദ്രികേ’ ഫെബ്രുവരി പതിനേഴിന് തീയേറ്ററുകളിലേക്ക്. ആദിത്യന്‍ ചന്ദ്രശേഖരനാണ് ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നു സുഹൃത്തുക്കളെ കേന്ദ്രീകരിച്ചുള്ള ചിത്രം സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണു ചിത്രത്തിന്റെ നിര്‍മാണം. മലബാറിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സുരാജ് വെഞ്ഞാറമൂട്, ബേസില്‍ ജോസഫ്, സൈജു കുറുപ്പ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മണിയന്‍പിള്ള രാജു, അശ്വിന്‍, രാജേഷ് ശര്‍മ്മ തുടങ്ങിയവരും നിരവധി പുതുമുഖ താരങ്ങളുമാണ് മറ്റ് അഭിനേതാക്കള്‍.

തിരക്കഥ അര്‍ജുന്‍ നാരായണന്‍, ആദിത്യന്‍ ചന്ദ്രശേഖരന്‍. ഛായാഗ്രഹണം ജിതിന്‍ സ്റ്റാന്‍സിലോസ്, എഡിറ്റിങ് ലിജോ പോള്‍. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഇഫ്തി സംഗീതം പകര്‍ന്നിരിക്കുന്നു.

ആന്‍ അഗസ്റ്റിന്‍, വിവേക് തോമസ് എന്നിവരാണ് സഹനിര്‍മാതാക്കള്‍. എക്‌സിക്യുട്ടിവ് പ്രൊഡ്യൂസര്‍ വിനയ് ബാബു. നിരഞ്ജന, തന്‍വി റാം എന്നിവര്‍ നായികമാരാകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News