അധിക സമയം ഒരേ ഇരിപ്പ് ഇരിക്കല്ലേ; ഷുഗറും പ്രഷറും വിട്ടൊഴിയില്ല

ദീർഘനേരം ഒരേ ഇരിപ്പ് ഇരിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ അത് ആരോഗ്യത്തെ വളരെ ദോഷമായി ബാധിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. തുടർച്ചയായ ഈ ഇരുപ്പിന്റെ ദൂഷ്യഫലങ്ങളെ ഇല്ലാതാക്കാൻ ഓരോ അരമണിക്കൂറിലും അഞ്ച് മിനിറ്റ് വീതം നടക്കുന്നത് സഹായിക്കുമെന്നാണ് പുതിയ പഠനത്തിൽ കണ്ടെത്തിയത്. പതിവായി വ്യായാമം ചെയ്യുന്നവരാണെങ്കിലും ഓരോ അരമണിക്കൂറിലും അഞ്ച് മിനിറ്റ് നടക്കുന്നത് ആരോഗ്യകരമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

തുടർച്ചയായി ഇരിക്കേണ്ടി വരുമ്പോൾ കൃത്യമായ ഇടവേളകളിൽ ബ്രേക്ക് എടുത്ത് എഴുന്നേറ്റ് നിൽക്കുകയോ നടക്കുകയോ ചെയ്യണമെന്നാണ് ഗവേഷകർ പറയുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദവും കുറയ്ക്കാൻ സഹായിക്കും. ചെറുനടത്തം ക്ഷീണമകറ്റുന്നതായും മനോനില മെച്ചപ്പെടുത്തുന്നതായും പഠനത്തിൽ പറയുന്നു. ന്യൂയോർക്കിലെ കൊളംബിയ സർവകലാശാല ഗവേഷകരാണ് പഠനം നടത്തിയത്. നടത്തവും നിൽപും രക്തപ്രവാഹം വർധിപ്പിക്കും, പ്രത്യേകിച്ച് കാലുകളിലേക്കുള്ളത്. ഇത് കാലിന് വീക്കം വരാതെയിരിക്കാൻ സഹായിക്കും. കൊഴുപ്പ്, പഞ്ചസാര ഇവയുടെ ഉപാപചയം മെച്ചപ്പെടുത്താനും ശ്വസനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News