ജമാഅത്തെ ഇസ്ലാമി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി  വി വസീഫ്

ആര്‍ എസ് എസ് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയ ജമാഅത്തെ ഇസ്ലാമി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ഫെയ്‌സ്്ബുക് പോസ്റ്റിലൂടെയാണ് വസീഫ് ജമാഅത്തെ ഇസ്ലാമിക്ക് എതിരെ വിമര്‍ശനം ഉയര്‍ത്തിയത്. മുസ്ലീം സമുദായത്തെ രഹസ്യമായി ഒറ്റുകൊടുക്കുകയും വേട്ടക്കാരന്റെ കാല്‍ച്ചുവട്ടില്‍ എത്തിച്ചു കൊടുക്കുകയുമാണ് ഇന്ത്യന്‍ മൗദൂദികള്‍ എന്ന് വസീഫ് തുറന്നടിച്ചു .
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ…

ഇന്ത്യന്‍ മുസ്ലിംകളുടെ വിമോചകരായി സ്വയം അവരോധിച്ച ജമാഅത്തെ ഇസ്ലാമി,ആര്‍ എസ് എസ് നേതാക്കളുമായി നടത്തിയ ചര്‍ച്ച പരസ്യമാക്കപ്പെട്ടിരിക്കുന്നു. മുസ്ലീം സമുദായത്തെ രഹസ്യമായി ഒറ്റുകൊടുക്കുകയും വേട്ടക്കാരന്റെ കാല്‍ച്ചുവട്ടില്‍ എത്തിച്ചു കൊടുക്കുകയുമാണ് ഇന്ത്യന്‍ മൗദൂദികള്‍ .
മതരാഷ്ട്രവാദികളുടെ കൈകോര്‍ക്കലിനെ ഭീതിയോടെ മാത്രമേ ജനാധിപത്യവാദികള്‍ക്ക് കാണാന്‍ സാധിക്കുകയുള്ളൂ . ഇത് രാജ്യത്തിനുണ്ടാക്കാന്‍ പോകുന്ന ഭീഷണി അതീവ ഗുരുതരമായിരിക്കും.
-വി വസീഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News