രാത്രി ചപ്പാത്തിക്കൊപ്പം ഒരു സ്‌പെഷ്യല്‍ മട്ടന്‍ സ്റ്റ്യൂ ആയാലോ ?

രാത്രി ചപ്പാത്തിക്കൊപ്പം ഒരു സ്‌പെഷ്യല്‍ മട്ടന്‍ സ്റ്റ്യൂ ആയാലോ ? നല്ല കിടിലന്‍ രുചിയില്‍ മട്ടന്‍ സ്റ്റ്യൂ തയാറാക്കാന്‍ അത്ര സമയമൊന്നുമെടുക്കില്ല. വളരെ കുറഞ്ഞ സമയംകൊണ്ട് മട്ടന്‍ സ്റ്റ്യൂ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

മട്ടന്‍-അരക്കിലോ
ഉരുളക്കിഴങ്ങ്-3രണ്ട്
സവാള-2
കറുവാപ്പട്ട-ചെറിയ കഷ്ണം
ഗ്രാമ്പൂ-4
എലയ്ക്ക-2
വെളുത്തുള്ളി-6
ഇഞ്ചി-ഒരു ടീസ്പൂണ്‍
പച്ചമുളക്-ആറ്
കുരുമുളക്-6
പാല്‍-അരക്കപ്പ്
മൈദ-അര ടീസ്പൂണ്‍
ഉപ്പ്
എണ്ണ
കറിവേപ്പില

തയാറാക്കുന്ന വിധം

മട്ടന്‍ ഇടത്തരം കഷ്ണങ്ങളാക്കി മുറിച്ച് കഴുകുക. ഇതില്‍ ഉപ്പു ചേര്‍ത്ത് വേവിച്ചെടുക്കണം. ഇതിന്റെ വേവിച്ചെടുത്ത വെള്ളവും എടുത്തു വയ്ക്കുക. പാല്‍ തിളപ്പിച്ചു തണുപ്പിയ്ക്കുക.

ഉരുളക്കിഴങ്ങ് നാലായി മുറിയ്ക്കണം. സവാള നീളത്തില്‍ അരിയുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയും നീളത്തില്‍ അരിഞ്ഞെടുക്കുക. കുരുമുളക് ചതച്ചെടുക്കണം.

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് സവാള, കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കുരുമുളക് ചതച്ചത് എന്നിവ ചേര്‍ക്കുക. ഇത് നല്ലപോലെ വഴറ്റി വാങ്ങി വയ്ക്കണം.

ഈ പാത്രത്തില്‍ ഇറച്ചി ചാറും അല്‍പം വെള്ളവും ചേര്‍ക്കണം. ഇതിലേക്ക് ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ ചേര്‍ക്കണം. പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കണം. ഉരുളക്കിഴങ്ങ് പകുതി വേവുമ്പോള്‍ വഴറ്റിക്കോരിയ മസാലകള്‍ ചേര്‍ക്കുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ഇറച്ചിയും ചേര്‍ക്കണം.

തീ കുറച്ച് ചാറുകുറുകുമ്പോള്‍ മൈദയില്‍ പാല്‍ ചേര്‍ത്തിളക്കി ഇതിലേക്കൊഴിക്കണം. കുറഞ്ഞ ചൂടില്‍ വേവിച്ച് വാങ്ങി വയ്ക്കാം. ഇതിന് മുകളില്‍ കറിവേപ്പിലയും തൂകാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News