കത്തിക്കരിഞ്ഞ നിലയില്‍ ബൊലേറോയും രണ്ട് അസ്ഥികൂടങ്ങളും

ഹരിയാനയിലെ ഭിവാനി ജില്ലയിലെ ലോഹരുവില്‍ കത്തിക്കരിഞ്ഞ ബൊലേറോയില്‍ നിന്ന് രണ്ട് അസ്ഥികൂടങ്ങള്‍ കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ വാഹനത്തിന്റെയും അസ്ഥികൂടത്തിന്റെയും ദുരൂഹത അകറ്റാനുള്ള അന്വേഷണത്തിലാണ് ഹരിയാന പൊലീസ്

മരിച്ചത് ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. കത്തിക്കരിഞ്ഞ വാഹനത്തിന്റെ വിശദാംശങ്ങളും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. അപകടത്തില്‍ വാഹനം കത്തിയതാണോ അതോ സംഭവം കൊലപാതകമാണോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

ഇന്ന് രാവിലെ 8 മണിയോടെയാണ് വാഹനം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ക്കൊപ്പം പൊലീസ് സംഘവും സ്ഥലത്തെത്തിയെന്നും സംഭവസ്ഥലത്തേക്കുള്ള എല്ലാ വഴികളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ലോഹരു ഡിഎസ്പി ജഗത് സിംഗ് മോറെ പറഞ്ഞു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് പറയുന്നു. ടെക്നിക് ടീമുകളുടെ സഹായത്തോടെ കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്നും ഡിഎസ്പി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News