നായികയായി അനിഖ; ‘ഓ മൈ ഡാര്‍ലിംഗി’ലെ ഡാര്‍ലിംഗ് പാട്ട് പുറത്തിറങ്ങി

ഒരു ന്യൂ ജനറേഷന്‍ പ്രണയകഥ പറയുന്ന പുതിയ ചിത്രമാണ് ‘ഓ മൈ ഡാര്‍ലിംഗ്’. ബാലതാരമായെത്തി മലയാളി മനസ് കീഴടക്കിയ അനിഖ സുരേന്ദ്രന്‍ ആദ്യമായി നായികയാകുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ ഡാര്‍ലിംഗ് എന്ന ഗാനമാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. ഷാന്‍ റഹ്‌മാന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ ആലാപനവും രചനയും നിര്‍വ്വഹിച്ചിരിക്കുന്നത് കൊറിയന്‍ ഗായിക ലിന്‍ഡ ക്വെറോ ആണ്.

പുതുതലമുറയ്ക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. കിടിലന്‍, സ്റ്റൈലിഷ് ലുക്കിലാണ് അനിഖ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറും നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. ആല്‍ഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനീഷ് കെ ജോയ് ആണ്.

മുകേഷ്, ലെന, മെല്‍വിന്‍ ജി ബാബു, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്‍സാര്‍ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീത പകരുന്നത് ഷാന്‍ റഹ്‌മാനാണ്. ലിജോ പോള്‍ എഡിറ്റിംഗും എം വിജീഷ് പിള്ള ക്രിയേറ്റീവ് ഡയറക്ടയറും ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News