ശസ്ത്രക്രിയ വിജയകരം; സഹായിച്ചവര്‍ക്ക് നന്ദിപറഞ്ഞ് പൊന്നമ്പലം

വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്ന് മലയാളം ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ നടന്‍ പൊന്നമ്പലം. തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും പൊന്നമ്പലം പറഞ്ഞു. ഫെബ്രുവരി പത്തിന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ.

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹം ചികിത്സയിലായിരുന്നു. സഹപ്രവര്‍ത്തകരോടടക്കം അദ്ദേഹം സഹായം അഭ്യര്‍ഥിച്ചിരുന്നു. ബന്ധുവും ഷോര്‍ട്ട്ഫിലിം സംവിധായകനുമായ ജഗന്നാഥനാണ് പൊന്നമ്പലത്തിന് വൃക്ക നല്‍കിയത്.

അസുഖവും സാമ്പത്തിക പ്രയാസവും കാരണം ഇരുപതിലേറെ തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി നേരത്തെ പൊന്നമ്പലം വെളിപ്പെടുത്തിയിരുന്നു. മോഹന്‍ലാല്‍, കമല്‍ ഹാസന്‍, വിജയ്കാന്ത്, അര്‍ജുന്‍ തുടങ്ങി നിരവധി സൂപ്പര്‍താരങ്ങളോടൊപ്പം പൊന്നമ്പലം അഭിനയിച്ചിട്ടുണ്ട്.

സാമ്പത്തിക പ്രയാസം കാരണം താരം പലരോടും സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. നടന്മാരായ കമല്‍ഹാസന്‍, ചിരഞ്ജീവി, ശരത്കുമാര്‍, ധനുഷ്, അര്‍ജുന്‍, വിജയ് സേതുപതി, പ്രകാശ് രാജ്, പ്രഭുദേവ, സംവിധായകന്‍ കെ എസ് രവികുമാര്‍ എന്നിവര്‍ താരത്തെ സഹായിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News