ബിബിസി ദില്ലി, മുംബൈ ഓഫീസുകളിലെ റെയ്ഡ് പൂര്‍ത്തിയായി

ബിബിസി ദില്ലി, മുംബൈ ഓഫീസുകളിലെ റെയ്ഡ് പൂര്‍ത്തിയായി. മൂന്നു ദിവസം നീണ്ട സുദീര്‍ഘമായ റെയ്ഡിന് ശേഷമാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ മടങ്ങിയത്. ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക പ്രസ്താവന നാളെയുണ്ടായേക്കും. ജീവനക്കാരോട് ഉപകരണങ്ങളിലെ വിവരങ്ങള്‍ ഒന്നും ഡിലീറ്റ് ചെയ്യരുതെന്നും ആവശ്യപ്പെട്ടാല്‍ ഹാജരാകാനും ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നികുതി നല്‍കാതെ അനധികൃതമായി ലാഭം വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പിന്റെ പരിശോധനയെന്നാണ് സൂചന. ബിബിസിയുടെ ദില്ലി, മുംബൈ ഓഫീസുകളിലാണ് റെയ്ഡ് നടന്നത്‌. ഗുജറാത്ത് വംശഹത്യയില്‍ മോദിയുടെ പങ്ക് പരാമര്‍ശിക്കുന്ന ഡോക്യുമെന്ററി പുറത്തുവന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് ഇത്തരമൊരു പരിശോധന നടന്നത്‌.  രണ്ട് ഷിഫ്റ്റുകളിലായാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ബിബിസി ഓഫീസുകളില്‍ പരിശോധന നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk