യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ശിവരാത്രി പ്രമാണിച്ച് സര്‍വ്വീസ് നീട്ടി കൊച്ചി മെട്രോ

ശിവരാത്രിയോടനുബന്ധിച്ച് സര്‍വ്വീസ് നീട്ടി കൊച്ചി മെട്രോ. ആലുവ മണപ്പുറത്ത് ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് ഉപകാരപ്രദമായ നിലയിലാണ് കൊച്ചി മെട്രോ സര്‍വ്വീസ് ദീര്‍ഘിപ്പിക്കുന്നത്. ഫെബ്രുവരി 18, 19 തീയതികളിലാണ് ഈ സൗകര്യം യാത്രക്കാര്‍ക്ക് ലഭ്യമാകുക.

ആലുവയില്‍ നിന്നും എസ്എന്‍ ജംഗ്ഷനില്‍ നിന്നും 18 ശനിയാഴ്ച്ച രാത്രി 11.30 വരെ ട്രെയിന്‍ സര്‍വ്വീസ് ഉണ്ടായിരിക്കുന്നതാണ്. രാത്രി 10.30ന് ശേഷം 30 മിനിറ്റ് ഇടവേളകളിലായിരിക്കും സര്‍വ്വീസ്. ഫെബ്രുവരി 19ന് പുലര്‍ച്ചെ 4.30 മുതല്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കും. രാവിലെ 7 മണിവരെ 30 മിനിറ്റ് ഇടവിട്ടും 7 മുതല്‍ 9 മണിവരെ 15 മിനിറ്റ് ഇടവിട്ടുമായിരിക്കും ട്രെയിന്‍ സര്‍വ്വീസ്.

ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് മാത്രമല്ല, ഞായറാഴ്ച്ച നടക്കുന്ന യു.പി.എസ്.സി എന്‍ജിനീയറിംഗ് സര്‍വ്വീസ്, കംമ്പയിന്‍ഡ് ജിയോ സയന്റിസ്റ്റ് പരീക്ഷ എഴുതാന്‍ എത്തുന്നവര്‍ക്കും പുതുക്കിയ ട്രെയിന്‍ സമയക്രമം ഉപകാരപ്പെടുമെന്നാണ് കെഎംആര്‍എല്‍ പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News