കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ പ്ലേ ഓഫില്‍

രണ്ടു മത്സരം ബാക്കി നില്‍ക്കെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ പ്ലേഓഫില്‍. ഇന്ന് നടന്ന മത്സരത്തില്‍ ആറാം സ്ഥാനത്തുള്ള എഫ്.സി ഗോവ ചെന്നൈന്‍ എഫ്.സിയോട് തോറ്റതോടെയാണ് മൂന്നാം സ്ഥാനക്കാരയ ബ്ലാസ്‌റ്റേഴ്‌സിന് പ്ലേഓഫിലേക്കുള്ള വഴിതെളിഞ്ഞത്. ബ്ലാസ്റ്റേഴ്‌സിനൊപ്പം ബംഗളൂരു എഫ്സിയും പ്ലേ ഓഫില്‍ എത്തി. ആദ്യ ആറ് സ്ഥാനങ്ങളിലുള്ള ടീമുകളാണ് ഇത്തവണ പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നത്. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ടാലും ആറാം സ്ഥാനക്കാരായി ബ്ലാസ്റ്റേഴ്‌സിന് പ്ലേഓഫ് യോഗ്യത നേടാന്‍ സാധിക്കും.

ആദ്യ രണ്ട് സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ്സിയും, ഹൈദരാബാദ് എഫ്സിയും സെമിഫൈനലിലേക്ക് നേരിട്ട് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. പോയിന്റ് പട്ടികയില്‍ 3 മുതല്‍ 6 വരെ സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ ഇത്തവണ സെമി ഫൈനല്‍ യോഗ്യതക്കായി നോക്കൗട്ട് മത്സരങ്ങള്‍ കളിക്കേണ്ടി വരും. പോയിന്റ് നിലയില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ക്ക് അവരുടെ ഹോം ഗ്രൗണ്ടില്‍ നോക്കൗട്ട് മത്സരങ്ങള്‍ കളിക്കാം. കൊച്ചിയിലെ ഹോം ഗ്രൗണ്ടില്‍ കളിക്കുന്നതിനായി ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിക്കാനാവും ബ്ലാസ്‌റ്റേഴ്‌സ് ശ്രമിക്കുക.

ലീഗ്‌റൗണ്ടിലെ ശേഷിക്കുന്ന മത്സരങ്ങള്‍ പ്ലേ ഓഫിലെ അവസാന രണ്ടുസ്ഥാനക്കാരെ നിര്‍ണ്ണയിക്കും. 18 മത്സരങ്ങളില്‍നിന്ന് 28 പോയിന്റുള്ള എ.ടി.കെ മോഹന്‍ ബഗാനും 19 മത്സരങ്ങളില്‍ നിന്ന് 27 പോയന്റുള്ള ഗോവയുമാണ് നിലവില്‍ അഞ്ചും ആറും സ്ഥാനങ്ങളില്‍. 18 കളികളില്‍ നിന്ന് 27 പോയിന്റുള്ള ഒഡീഷ ഏഴാം സ്ഥാനത്താണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News