യുട്യൂബിനെ നയിക്കാന്‍ ഇന്ത്യന്‍ വംശജന്‍

യുട്യൂബ് മേധാവിയായി ഇന്ത്യന്‍ വംശജന്‍ നീല്‍ മോഹന്‍ എത്തുന്നു. നിലവില്‍ യുട്യൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറായി പ്രവര്‍ത്തിക്കുകയാണ് നീല്‍ മോഹന്‍. സൂസന്‍ ഡയാന്‍ വോജിസ്‌കിയുടെ പകരക്കാരനായിട്ടാണ് നീല്‍ സി ഇ ഒ സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ 25 വര്‍ഷമായി ഗൂഗിളിനൊപ്പമുള്ള സൂസന്‍ വോജിസ്കി യൂട്യൂബിലെ ഒന്‍പത് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് പടിയിറങ്ങുന്നത്.

2008 ല്‍ ആണ് നീല്‍ മോഹന്‍ ചീഫ് പ്രൊഡക്റ്റ് ഓഫീസറായി യുട്യൂബില്‍ ചുമതലയേറ്റത്. മൈക്രോസോഫ്റ്റ്, സ്റ്റിച്ച് ഫിക്‌സ് എന്നീ കമ്പനികളില്‍ ജോലി ചെയ്ത അനുഭവസമ്പത്തും നീലിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News