ഇന്ത്യയുടെ വിമാന വാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ ഉപയോഗിക്കുന്ന വിമാനം ഏതെന്ന് തീരുമാനിച്ചതായി റിപ്പോർട്ടുകൾ. അമേരിക്കയുടെ എഫ് 18 സൂപ്പർ ഹോർനറ്റും ഫ്രാൻസിന്റെ റഫാൽ മറീനുമാണ് വിക്രാന്തിൽ പ്രവേശനം കിട്ടാൻ മത്സരിച്ചത്. നിരവധി പരീക്ഷണങ്ങൾക്ക് ശേഷം അനുയോജ്യമായ പോർ വിമാനത്തെ തെരഞ്ഞെടുത്തതായിട്ടാണ് സൂചന. ഈ വർഷം ആദ്യം ഗോവയിൽ രണ്ട് വിമാനങ്ങളുടെയും പരീക്ഷണ പറക്കൽ നടന്നിരുന്നു.
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസിന്റെ നാവിക പതിപ്പും വിക്രാന്തിലേക്കുള്ള പ്രവേശനത്തിനായി വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയിരുന്നു. തുടർന്ന്
വിക്രാന്തിൽ ആധുനിക പോർ വിമാനം വേണമെന്ന നാവികസേനയുടെ ആവശ്യം പരിഗണിച്ചാണ് രണ്ട് വിദേശ നിർമ്മിത പോർവിമാങ്ങളെ പരിഗണിച്ചത്. മിഗ്-29 വിമാനങ്ങളായിരുന്നു മുമ്പ് ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലിൽ ഉപയോഗിച്ചിരുന്നത്.
ഇന്ത്യ ഫ്രാൻസിൽ നിന്നും വാങ്ങിയ റഫാൽ വിമാനങ്ങളുടെ നാവിക പതിപ്പാണ് റഫാൽ മറീൻ. റഫാൽ ഇന്ത്യൻ ആവശ്യങ്ങൾക്കനുസരിച്ച് കൂടുതൽ അനുയോജ്യമെന്ന് നാവിക സേന അറിയിച്ചതായിട്ടാണ് റിപ്പോർട്ടുകൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here