ആർത്തവ അവധി: കേരളത്തിൽ നിന്ന് സ്പെയിനിലേക്ക്

കേരളത്തിലെ സർവ്വകലാശാലകളിൽ ഉറപ്പാക്കിയ ആർത്തവകാല അവധി അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ആർത്തവ അവധിയുമായി ഒരു യൂറോപ്യൻ രാജ്യം തന്നെ രംഗത്തെത്തുകയാണ്. ആർത്തവ അവധി അവകാശമാക്കി നിയമം പാസാക്കിയിരിക്കുകയാണ് യൂറോപ്യൻ രാജ്യമായ സ്പെയിൻ. ഇത് വനിത മുന്നേറ്റത്തിന്റെ ചരിത്രപരമായ നിമിഷമെന്ന് സ്പെയിൻ മന്ത്രി ഐറിൻ മൊണ്ടേറോ പറഞ്ഞു. ആർത്തവ അവധി നിയമപരമാക്കിയ ആദ്യ യൂറോപ്യൻ രാജ്യമാവുകയാണ് സ്പെയിൻ.

185 അംഗങ്ങൾ കരടുനിയമത്തെ അനുകൂലിച്ചപ്പോൾ 154 പേർ എതിർത്തു. രാഷ്ട്രീയ പാർട്ടികൾക്കും തൊഴിലാളി സംഘടനകൾക്കും പൊതുജനങ്ങൾക്കുമിടയിലും വിശദമായ ചർച്ചകൾക്ക് വിധേയമാക്കിയ ശേഷമാണ് വിഷയം പാർലമെന്റിലെത്തിയത്. നിയമം രാജ്യത്ത് സ്ത്രീകൾക്ക് ജോലി ലഭിക്കുന്നതിന് തടസ്സമാകുമെന്നാണ് നിയമത്തെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടിയത്.

ആർത്തവ ദിനങ്ങൾ ഓരോ സ്ത്രീയിലും വ്യത്യാസപ്പെടുന്നതിനാൽ എത്ര ദിവസം അവധി നൽകാം എന്നതിനെപ്പറ്റി നിയമത്തിൽ വ്യക്തമാക്കിയിട്ടില്ല. അത് ഡോക്ടർമാർക്ക് നിശ്ചയിക്കാം. മൂന്നിലൊന്ന് സ്ത്രീകളും ആർത്തവകാലത്ത് കഠിനമായ വേദനകളും അസ്വസ്ഥതകളും അനുഭവിക്കുന്നുണ്ടെന്ന് സ്പാനിഷ് ഗൈനക്കോളജി സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു.

ജപ്പാൻ, ഇന്തോനേഷ്യ, സാംബിയ തുടങ്ങിയ രാജ്യങ്ങളാണ് നിലവിൽ ആർത്തവകാലത്ത് ശമ്പളത്തോടെയുള്ള അവധി നിയമവിധേയമാക്കിയിരിക്കുന്നത്. ഈ പട്ടികയിലാണ് ആദ്യ യൂറോപ്യൻ രാജ്യവും ഇടംപിടിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News