ബിബിസി ഓഫീസുകളിലെ റെയ്ഡിൽ വിശദീകരണവുമായി ആദായ നികുതി വകുപ്പ്

ബിബിസിയുടെ ദില്ലി മുംബൈ  ഓഫീസുകളിൽ നടത്തിയ പരിശോധന ചട്ടപ്രകാരമാണെന്ന വിശദീകരണവുമായി ആദായ നികുതി വകുപ്പ്. വളരെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുടെ  മൊഴി മാത്രമാണ്  രേഖപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.ആരുടെയും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടില്ല. ക്ലോണിംഗ് നടത്തിയത് പ്രധാനപ്പെട്ട ഉപകരണങ്ങൾ മാത്രമാണ്. ബാക്കപ്പ് എടുത്തതിന് ശേഷം അവ  തിരിച്ചു നൽകിയതായും ആദായ നികുതി വകുപ്പ്  പറഞ്ഞു.

ജീവനക്കാരെ അവരുടെ ജോലി ചെയ്യുന്നതിൽ നിന്നും തടസപ്പെടുത്തിയില്ല. ജീവനക്കാരെ പതിവുപോലെ ജോലി ചെയ്യാനും പുറത്ത് പോകാനും അനുവദിച്ചു. മൊഴിയെടുത്ത  ജീവനക്കാർക്ക്  മറുപടി നല്‍കാന്‍ വേണ്ടത്ര സമയം നല്‍കിയെന്നും ആദായ നികുതി വകുപ്പ് വിശദീകരിച്ചു.

ബിബിസി ഓഫീസുകളിൽ മൂന്ന് ദിവസമായി 60 മണിക്കൂറിലധികം നീണ്ട പരിശോധന ആദായനികുതി വകുപ്പ്  ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അവസാനിപ്പിച്ചത്. ദില്ലി ഓഫീസിൽ 60 മണിക്കൂറും മുംബൈ ഓഫീസിൽ 55 മണിക്കൂറുമാണ് രണ്ട് ഷിഫ്റ്റായി 24 ഉദ്യോഗസ്ഥർ പരിശോധന നടത്തിയത് നടത്തിയത്.ബിബിസിയുടെ 100 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടി നേരിടേണ്ടി വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News