സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെൻ്റിൽ കേരളത്തിന് ജീവന്മരണ പോരാട്ടം.ആതിഥേയരായ ഒഡീഷക്കെതിരെയാണ് കേരളത്തിൻ്റെ ഇന്നത്തെ മത്സരം.ഗ്രൂപ്പ് എയിൽ ഓരോ ജയവും സമനിലയും തോൽവിയുമായി ഇരു ടീമിനും നാല് പോയന്റ് വീതമാണുള്ളത്.
ഗ്രൂപ്പ് എയിൽ ഏഴ് വീതം പോയിന്റോടെ കർണാടകയും പഞ്ചാബുമാണ് ഇപ്പോൾ ആദ്യ രണ്ട് സ്ഥാനങ്ങളിൽ. നിലവിൽ പോയിന്റൊന്നുമില്ലാതെ ഗോവ സെമിയോഗ്യത നേടാനാവാതെ പുറത്തായിട്ടുണ്ട്. ഇന്ന് ഒഡിഷക്കെതിരെയും ഞായറാഴ്ച്ച പഞ്ചാബിനെതിരെയുമുള്ള മത്സരങ്ങൾ ജയിച്ചാൽ കേരളത്തിന് 10 പോയിൻ്റാകും.
ഇന്ന് വിജയിച്ചാൽ കേരളത്തിന് സെമി പ്രവേശനത്തിനുള്ള സാധ്യത നിലനിർത്താൻ കഴിയും.മറിച്ചായാൽ നിലവിലെ ചാമ്പ്യന്മാർക്ക് നാട്ടിലേക്കുള്ള മടക്കയാത്രക്ക് ടിക്കറ്റെടുക്കാം. സന്തോഷ് ട്രോഫി മത്സരങ്ങൾ മൂന്ന് റൗണ്ട് പൂർത്തിയായപ്പോൾ ഗ്രൂപ്പ് ബിയിലും സെമി പ്രവേശത്തിനായി കടുത്ത പോരാട്ടമാണ് നടക്കുന്നത്.
ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തുള്ള സർവിസസിന് ഏഴും രണ്ടാം സ്ഥാനത്തുള്ള മണിപ്പൂരിന് ആറും പോയിന്റുകളാണുള്ളത്. നാല് വീതം പോയിൻ്റുമായി മേഘാലയയും റെയിൽവേസുമാണ് തൊട്ടു പിന്നിൽ. ആദ്യ നാലു സ്ഥാനക്കാർ തമ്മിൽ കടുത്ത പോരാട്ടം നടക്കുന്ന ഗ്രൂപ്പിൽ ഒരു പോയിൻ്റ് മാത്രം നേടാനായ കരുത്തരായ ബംഗാൾ സെമി കാണാതെ പുറത്താകും എന്നുറപ്പായിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here