വിറ്റാമിനുകളുടെയും ആന്‍റി ഓക്സിഡന്‍റുകളുടെയും കലവറയാണ് പീച്ച് പഴങ്ങള്‍. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, പൊട്ടാസ്യം എന്നിവ അടങ്ങിയ പീച്ച് ഫൈബറിനാല്‍ സമ്പുഷ്ടമാണ്. പീച്ച് പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങൾ നൽകും . എന്തൊക്കെയാണ് പീച്ചിന്റെ ഗുണങ്ങളെന്ന് നമുക്ക് നോക്കാം.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പീച്ച് പതിവായി കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാൻ സഹായിക്കും. ഫൈബറുകളാല്‍ സമ്പുഷ്ടമായ പീച്ച് ദഹനത്തിന് ഏറെ സഹായകമാണ്. മലബന്ധം തടയാനും കുടലിന്‍റെ ആരോഗ്യത്തിനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
പോഷക സമ്പന്നമായ പീച്ച് കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇവയില്‍ ഫാറ്റ് കുറവാണ്. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പീച്ച് ഉത്തമം.
പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒന്നാണ് പീച്ച്. രക്തത്തിലേക്ക് പഞ്ചസാരയെത്തുന്ന പ്രവര്‍ത്തനത്തെ പരമാവധി പതുക്കെയാക്കുകയാണ് പീച്ചിന്റെ ധര്‍മ്മം. പൊട്ടാസ്യം ധാരാളം അടങ്ങിയ പീച്ച് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. വിറ്റാമിന്‍ ഇ-യും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പീച്ച് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here