കുടംപുളിയിട്ട നല്ല പുഴമീൻ കറി; വായിൽ കപ്പലോടും

നല്ല പുഴമീൻ കറിയും കൂട്ടി ഉച്ചയൂണ് നമുക്ക് ഗംഭീരമാക്കിയാലോ? കുടംപുളിയിട്ട അടിപൊളി പുഴമീൻ കറി തയാറാക്കി നോക്കാം.

ആവശ്യമായ ചേരുവകള്‍

മീന്‍- 1 കിലോ

ഉപ്പ്- പാകത്തിന്

വെളിച്ചെണ്ണ- 2 ടേബിള്‍ സ്പൂണ്‍

കടുക്- 1/2 ടീസ്പൂണ്‍

ഉലുവ- 1/4 ടീസ്പൂണ്‍

കറിവേപ്പില- 2 തണ്ട്

ചെറിയുള്ളി- 11 എണ്ണം

വെളുത്തുള്ളി- 12 എണ്ണം

ഇഞ്ചി- 1 കഷണം

പച്ചമുളക്- 5 എണ്ണം

മുളക്‌പൊടി- 2 ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍

മല്ലിപ്പൊടി- 1 ടീസ്പൂണ്‍

കുടംപുളി – ആവശ്യത്തിന്

തയാറാക്കുന്ന രീതി

ആദ്യം പുഴമീന്‍ കഴുകി വൃത്തിയാക്കി വെക്കുക . ചെറു ചൂട് വെള്ളത്തില്‍ കുടമ്പുളി കുതിര്‍ക്കാന്‍ വെക്കുക. ഒരു മണ്‍ച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയതിന് ശേഷം കടുക് പൊട്ടിക്കണം. ഇതിലേക്ക് ഉലുവ ചേര്‍ത്ത് താളിക്കുക. ശേഷം കറിവേപ്പില, ചെറിയുള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റണം.

മുളക്‌പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ അമ്മിയില്‍ അരച്ചെടുത്ത ശേഷം ഇത് കറിയില്‍ ചേര്‍ത്ത് വഴറ്റണം. കുതിര്‍ത്ത് വച്ച കുടമ്പുളിയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് തിളയ്ക്കാന്‍ വെക്കുക .

image.png

തിളയ്ക്കുമ്പോള്‍ മീന്‍ ചേര്‍ത്ത് ചാറ് കുറുകി വരുന്നത് വരെ വേവിക്കണം. വാങ്ങിവെച്ചതിന് ശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും കറിയുടെ മുകളില്‍ ചേര്‍ക്കുക. ചട്ടി നന്നായി അടച്ചുവെക്കുക. ഊണിനൊപ്പം ഇതൊന്ന് കഴിച്ചു നോക്കൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News