നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മഞ്ജുവാര്യരെയും കാവ്യാമാധവന്റെ മാതാപിതാക്കളെയും വീണ്ടും വിസ്തരിക്കാനുള്ള പ്രോസിക്യൂഷന്‍ നീക്കം തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

വിചാരണ കോടതിയുടെ നടപടികളില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ദിലീപിന്റെ ഹര്‍ജി തള്ളി. മഞ്ജുവാര്യരെയും കാവ്യാ മാധാവന്റെ മാതാപിതാക്കളെയും വിസ്തരിക്കുന്നതിനുള്ള നടപടികളുമായി വിചാരണ കോടതിക്ക് മുന്നോട്ടുപോകാം.

വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി പറഞ്ഞു. സാക്ഷി വിസ്താരത്തിന് 30 ദിവസത്തെ സാവകാശം വേണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിചാരണയുടെ പുരോഗതി വിലയിരുത്തി തുടര്‍നടപടികള്‍ ആലോചിക്കാമെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News