ബാഴ്‌സലോണയിലെ സ്റ്റാര്‍ട്ട് അപ്പ് ഇവന്റിലേക്ക് കേരളത്തിലെ ‘സാപ്പിഹയര്‍’ ടീമും

ബാഴ്‌സലോണയില്‍ നടക്കുന്ന സ്റ്റാര്‍ട്ട് അപ്പ് ഇവന്റില്‍ പങ്കെടുക്കാന്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിക്രൂട്ട്‌മെന്റ് ഓട്ടോമേഷന്‍ സ്റ്റാര്‍ട്ട് അപ്പായ സാപ്പിഹയറും. ബാഴ്‌സലോണയില്‍ നടക്കുന്ന 4YFN പരിപാടിയില്‍ പങ്കെടുക്കാനാണ് സാപ്പിഹയറിനെ തെരഞ്ഞെടുത്തത്. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും നിക്ഷേപകര്‍ക്കും കമ്പനികള്‍ക്കുമെല്ലാം സഹകരണങ്ങള്‍ക്ക് തുടക്കമിടാന്‍ വഴിയൊരുക്കുന്ന വേദി കൂടിയായിരിക്കും ഈ ഇവന്റ്.

2018ല്‍ മൂന്ന് പേര്‍ ചേര്‍ന്നാണ് സാപ്പിഹയര്‍ സ്റ്റാര്‍ട്ട് അപ്പിന് തുടക്കമിട്ടത്. തൊഴില്‍ നിയമന പ്രക്രിയയിലെ ഓട്ടോമേഷന്‍ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്.  സാപ്പിഹയര്‍ ടീം വികസിപ്പിച്ച റിക്രൂട്ട്മെന്റ് ഓട്ടോമേഷന്‍ പ്ലാറ്റ്ഫോമിന് ഡിജിറ്റല്‍ ഇന്ത്യ പ്ലാറ്റിനം അവാര്‍ഡ് 2022 ഉള്‍പ്പടെയുള്ള ബഹുമതികളും ലഭിച്ചിട്ടുണ്ട്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ക്ലയിന്റ് അടിത്തറയും ആഗോള സാന്നിധ്യവുമുള്ള സാപ്പിഹയര്‍ തെക്കുകിഴക്കന്‍ ഏഷ്യ, ഗള്‍ഫ്, ഫ്രാന്‍സ്, യുഎസ് എന്നിവിടങ്ങളിലായി നാലായിരത്തിലധികം റിക്രൂട്ടര്‍മാര്‍ക്ക് സേവനം നല്‍കുന്നുണ്ട്.

ഇന്ത്യയിലെ മികച്ച അഞ്ച് എച്ച്ആര്‍ ടെക്ക് സ്റ്റാര്‍ട്ട് അപ്പുകളില്‍ ഒന്നായ സാപ്പിഹയറിന് വിവിധ രാജ്യങ്ങളിലായി നാലായിരത്തിലധികം ഉപഭോക്താക്കളാണുള്ളത്. ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് ഇപ്പോള്‍ സാപ്പിഹയറിന് അവസരം ലഭിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News