ഒളിക്യാമറയിലെ വിവാദ വെളിപ്പെടുത്തല്‍; ചേതന്‍ ശര്‍മ രാജിവെച്ചു

രാജ്യാന്തര ക്രിക്കറ്റിനെ പിടിച്ചുലച്ച വെളിപ്പെടുത്തലുകള്‍ നടത്തിയ ബി സി സി ഐ മുഖ്യ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ രാജിവെച്ചു. ഒരു ദേശീയ മാധ്യമം നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് ചേതന്‍ ശര്‍മ വിവാദ വെളിപ്പടുത്തലുകള്‍ നടത്തിയത്. ഇതിന് പിന്നാലെയാണ് ചേതന്‍ ശര്‍മയുടെ രാജി. ഒളിക്യാമറ ഓപ്പറേഷനില്‍ നടത്തിയ ചേതന്‍ ശര്‍മയുടെ വെളിപ്പെടുത്തല്‍ ബി സി സി ഐയെ ഉള്‍പ്പെടെ പ്രതിസന്ധിയിലാക്കിയിരുന്നു. വെള്ളിയാഴ്ച രാവിലെ നല്‍കിയ രാജി ബി സി സി ഐ സെക്രട്ടറി ജയ് ഷാ അംഗീകരിച്ചിട്ടുണ്ട്.

ഫിറ്റ്‌നസ് ഇല്ലാത്ത ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം താരങ്ങള്‍ മത്സരത്തിന് ഇറങ്ങാന്‍ ഉത്തേജക മരുന്ന് കുത്തിവെക്കുന്നുണ്ട് എന്നതുള്‍പ്പെടെയുള്ള വെളിപ്പെടുത്തലുകളാണ് ചേതന്‍ ഒളിക്യാമറയിലൂടെ നടത്തിയത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മിക്ക താരങ്ങളും ഇവ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയെ പറ്റിയും പരാമര്‍ശമുണ്ടായിരുന്നു. മുന്‍ ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കാരണമാണ് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായതെന്നാണ് വിരാട് കോഹ്ലി കരുതുന്നതെന്നും വീഡിയോയില്‍ ചേതന്‍ ശര്‍മ പറഞ്ഞിരുന്നു. ചേതന്‍ ശര്‍മയുടെ പകരക്കാരനായി ആരാകും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാകുക എന്നത് ബി സി സി ഐ സെക്രട്ടറി ജയ് ഷാ ആകും തീരുമാനിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News