ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസും മതരാഷ്ട്ര വാദികള്‍

ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിക്കെതിരെ വിമര്‍ശനവുമായി മുജാഹിദ് വിഭാഗം രംഗത്ത്.  ജമാഅത്ത് ഇസ്ലാമിയുടെ നടപടി പരിഹാസ്യമെന്ന് കെ എന്‍ എം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ മജീദ് സ്വലാഹി പറഞ്ഞു. പരസ്പരം  കൊണ്ടും കൊടുത്തും വളര്‍ന്ന മതരാഷ്ട്ര വാദികളാണ് ആര്‍എസ്എസും ജമാഅത്തെ ഇസ്ലാമിയെന്നും മുജാഹിദ് വിഭാഗം ചൂണ്ടിക്കാട്ടി.

ജമാഅത്ത് ഇസ്ലാമിയുടെ ഉള്ളില്‍ ഒന്നും പുറത്ത് മറ്റൊന്നുമാണ്.  അവരുടെ കപട മുഖം പൊതുസമൂഹം തിരിച്ചറിയണം. ആര്‍എസ്എസുമായി എന്ത് ചര്‍ച്ചയാണ് അവര്‍ നടത്തിയതെന്നും  അതുകൊണ്ട് ഉണ്ടായ ഫലം എന്താണെന്നും ജമാഅത്ത് ഇസ്ലാമി വിശദീകരിക്കണമെന്നും കെഎന്‍ എം ആവശ്യപ്പെട്ടു.

നേരത്തെ ഐഎന്‍എല്‍ മുസ്ലിം ലീഗ് സമസ്ത നേതാക്കള്‍ ചര്‍ച്ചയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു. മന്ത്രി അഹമ്മദ്  ദേവര്‍കോവില്‍, പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍ എന്നിവര്‍ അതിരൂക്ഷമായ ഭാഷയിലാണ് ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News