ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലിനു പിന്നാലെ ഫെയ്സ്ബുക്ക് സ്ഥാപകന്‍മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെയും കുടുംബത്തിന്റെയും സുരക്ഷാ അലവന്‍സ് വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. 4 ദശലക്ഷം യു എസ് ഡോളറായിരുന്ന അലവന്‍സ് 14 ദശലക്ഷം യു എസ് ഡോളറായി വര്‍ധിപ്പിച്ചെന്നാണ് ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയില്‍നിന്നും സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ആയിരക്കണക്കിന് ജീവനക്കാരെ കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുക്കര്‍ബര്‍ഗിന്റെ സുരക്ഷാ അലവന്‍സ് വര്‍ധിപ്പിച്ചിരിക്കുന്നത്. സുക്കര്‍ബര്‍ഗിന്റെ സുരക്ഷാസംവിധാനങ്ങളില്‍ അടിമുടി മാറ്റം വരുത്താനാണ് കമ്പനിയുടെ തീരുമാനമെന്നും അന്താരാഷ്ട്ര മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഫോബ്സ് ബില്യണയര്‍ പട്ടികയില്‍ 16ാം സ്ഥാനത്താണ് നിലവില്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. 2021ല്‍ മാത്രം സുക്കര്‍ബര്‍ഗിന്റെ പ്രതിഫലം 27 മില്യണ്‍ യു എസ് ഡോളറായിരുന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ആഗോളതലത്തില്‍ ടെക് കമ്പനികളില്‍ കൂട്ടപ്പിരിച്ചുവിടല്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയില്‍ നിന്നും 11,000 പേരെ പിരിച്ചുവിട്ടത്. കമ്പനി നിലവില്‍ ശക്തമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും, നിലവിലുള്ളതില്‍ 13 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നതെന്നുമാണ് അധികൃതരുടെ വാദം.
കഴിഞ്ഞ വര്‍ഷം മെറ്റയുടെ വരുമാനത്തില്‍ വന്‍ ഇടിവാണുണ്ടായത്. മെറ്റാവേഴ്സിനായി കമ്പനി നടത്തിയ നിക്ഷേപങ്ങളെല്ലാം പാഴായിപ്പോയതോടെ കമ്പനിയുടെ ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. പരസ്യവരുമാനത്തില്‍ ഉള്‍പ്പെടെ ഇടിവ് വന്നതോടെ കമ്പനിയുടെ പല ഭാഗങ്ങളിലേയും ഓഫീസുകളുടെ പ്രവര്‍ത്തനം നിലച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here