വിചാരണ വൈകിപ്പിക്കാൻ ശ്രമമെന്ന് അതിജീവിത. സുപ്രീംകോടതിയിൽ നടൻ ദിലീപ് നൽകിയ ഹർജി തള്ളണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. ഇത്തരം ഹർജി നൽകി കേസിന്റെ നടപടികൾ അനന്തമായി നീട്ടികൊണ്ടുപോകാനാണ് ശ്രമങ്ങൾ നടക്കുന്നത്. അത് തടയണമെന്ന് അതിജീവിത സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.വിചാരണ നടപടികൾ നീട്ടിക്കൊണ്ടുപോയി വീണ്ടും അപമാനിക്കാനാണ് ശ്രമമെന്നും അതിജീവിതയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
നടിയെ ആക്രമിച്ച കേസിൽ മഞ്ജുവാര്യരെയും കാവ്യാ മാധവന്റെ മാതാപിതാക്കളെയും വീണ്ടും വിസ്തരിക്കുന്നത് ചോദ്യം ചെയ്തായിരുന്നു സുപ്രീംകോടതിയിൽ ദിലീപിന്റെ ഹർജി. ഹർജി തള്ളണമെന്ന് സംസ്ഥാന സർക്കാരും കോടതിയിൽ ആവശ്യപ്പെട്ടു. വിചാരണക്കോടതി എന്ത് തീരുമാനം എടുക്കണമെന്നത് ഹൈക്കോടതിയോ സുപ്രീംകോടതിയോ അല്ല തീരുമാനിക്കേണ്ടതെന്ന് വ്യക്തമാക്കി ദിലീപിന്റെ ഹർജി ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here