കണ്ണൂരില്‍ 41 ലക്ഷത്തിന്റെ സ്വര്‍ണവേട്ട

കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. 41 ലക്ഷം രൂപ വിലമതിക്കുന്ന 734 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. മട്ടന്നൂര്‍ സ്വദേശികളായ ഹസീഫ്, സജ്‌നാസ് എന്നിവരെ അറസ്റ്റ് ചെയ്തു.

കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് തടയാന്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. കസ്റ്റംസും പൊലീസും ഇതിനായി  സംയുക്ത നീക്കങ്ങള്‍ നടത്തുന്നുണ്ട്. രഹസ്യവിവരത്തെ തുടര്‍ന്നാണ് 734 ഗ്രാം സ്വര്‍ണവുമായെത്തിയ സംഘത്തെ പിടികൂടിയത്. ഇന്നലെ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലും കസ്റ്റംസ് സ്വര്‍ണവേട്ട നടത്തിയിരുന്നു. വിമാനത്തിലെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News