KSRTC ശമ്പളം ഗഡുക്കളായി വേണമോയെന്ന് ജീവനക്കാർക്ക് തീരുമാനിക്കാം: മന്ത്രി ആന്റണി രാജു

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകുമെന്ന മാനേജ്മെന്റ് തീരുമാനത്തിൽ പ്രതികരിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. അഞ്ചാം തീയതിക്ക് മുമ്പ് പകുതി ശമ്പളം ലഭിക്കുന്നത് ജീവനക്കാർക്ക് ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു. സാധാരണ ഗതിയിൽ സർക്കാർ വിഹിതം കൂടി ലഭിച്ചശേഷം ശമ്പളം നൽകി തുടങ്ങുമ്പോൾ പതിനഞ്ചാം തീയതി ആകും. ജീവനക്കാരെ സംബന്ധിച്ച് മാസത്തിന്റെ ആദ്യത്തെ ഒരാഴ്ച അവർക്ക് നിർണായകമാണ്.

കുറച്ചു തുക ആദ്യഗഡുവായി ആദ്യ ആഴ്ചയിൽ തന്നെ നൽകിയാൽ അവർക്ക് ആശ്വാസമാകും. അങ്ങനെ ആവശ്യമുള്ളവർക്ക് എല്ലാമാസവും അഞ്ചാം തീയതിക്ക് മുൻപായി പകുതിയിൽ കുറയാത്ത ശമ്പളം നൽകുക എന്നതാണ് മാനേജ്മെൻറ് തീരുമാനം.അല്ലാത്തവർക്ക് ഒറ്റത്തവണയായി ശമ്പളം നൽകും. ഒരുമിച്ച് വേണ്ടവർക്ക് സർക്കാരിൻറെ തുക കൂടി ലഭിച്ചശേഷം ഒറ്റ തവണയായി ശമ്പളംനൽകും.  ആരെയും ഉപദ്രവിക്കുകയല്ല ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News