ഈന്തപ്പഴത്തിന്റെ ഗുണത്തെപ്പറ്റി ഏവർക്കുമറിയാം. ഇരുമ്പിൻറെ അംശം കൂടുതലാണ് എന്നതാണ് ഈന്തപ്പഴത്തെ മറ്റുളളവയിൽ നിന്ന് വ്യത്യസ്‍തമാക്കുന്നത്. ക്ഷീണത്തെ പമ്പ കടത്താൻ ഈന്തപ്പഴം കൊണ്ട് ഹെൽത്തിയായൊരു ഷേക്ക് ആയാലോ? എങ്ങനെ തയ്യാറാക്കാമെന്ന് നമുക്ക് നോക്കാം.
ആവശ്യമായ ചേരുവകൾ
ഈന്തപ്പഴം കാൽ കപ്പ്
പാൽ മുക്കാൽ ലിറ്റർ
പഞ്ചസാര 2 ടേബിൾ സ്പൂൺ
ഏലയ്ക്കാപ്പൊടി 1 ടീസ്പൂൺ
ബദാം, പിസ്ത അലങ്കരിയ്ക്കാൻ
തയാറാക്കുന്ന വിധം
ഈന്തപ്പഴത്തിന്റെ കുരു നീക്കം ചെയ്ത് മാറ്റിവയ്ക്കുക. ശേഷം പാലും പഞ്ചസാരയും ഈന്തപ്പഴവും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കണം. ഏലയ്ക്കാപ്പൊടി ചേർത്ത് മിക്സ് ചെയ്തശേഷം ബദാം, പിസ്ത എന്നിവ കൊണ്ട് ഷേക്ക് അലങ്കരിക്കാം. നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് തണുപ്പ് ചേർത്ത് ഈന്തപ്പഴം മിൽക്ക് ഷേക്ക് കുടിക്കൂ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here