തിരുവനന്തപുരം ഇടിഞ്ഞാര്‍ വനത്തില്‍ കാട്ടുതീ

തിരുവനന്തപുരം ഇടിഞ്ഞാര്‍ വനത്തിലാണ് തീ പടര്‍ന്നത്. 50 ഏക്കര്‍ വനഭൂമി കത്തിനശിച്ചുവെന്നാണ് പ്രാഥമിക വിവരം. സ്ഥലത്തെത്തിയ അഗ്നിശമനാ സേന തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 70 ശതമാനത്തോളം തീ അണച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ കാറ്റുവീശുന്നത് തീ അണക്കാനുള്ള പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നു. ഇടിഞ്ഞാര്‍ വനമേഖലയില്‍ നിന്ന് 2 കിലോമീറ്റര്‍ ഉള്ളിലേക്ക് മാറിയാണ് കാട്ടുതീ പടര്‍ന്നിരിക്കുന്നത്. തീ പൂര്‍ണമായി അണക്കാനായില്ലെങ്കില്‍ അത് വലിയ അപകടങ്ങള്‍ ഉണ്ടാക്കും. അതിനാല്‍ കഠിന ശ്രമങ്ങളിലൂടെ കാട്ടു തീ അണക്കാന്‍ പരിശ്രമിക്കുകയാണ് അഗ്നിശമനസേനയും വനംവകുപ്പും പൊലീസും. നാട്ടുകാരും സേനാംഗങ്ങളെ സഹായിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News