പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ. കടമ്മനിട്ടയിലെ മൗണ്ട് സിയോണ്‍ ലോ കോളേജിലെ 13 വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ ഹോസ്റ്റലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം കുട്ടികള്‍ക്ക് വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന്, ഇവരെ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആവശ്യമായ ചികിത്സയ്ക്ക് ശേഷം കുട്ടികളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

പത്തനംതിട്ട മൗണ്ട് സിയോണ്‍ ലോ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തെക്കുറിച്ച് മുന്‍പും പരാതികള്‍ ഉയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ആവശ്യമായ നടപടിക്ക് ലോ കോളേജ് മാനേജ്മെന്റ് തയ്യാറായില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News