എപ്പോഴും തണുത്ത വെള്ളം കുടിക്കുന്നവരാണോ നിങ്ങള്‍? ഇത് വായിക്കാതെ പോകല്ലേ…

ദാഹം തോന്നിയാല്‍ ഉടനടി നിങ്ങള്‍ തണുത്ത വെള്ളമാണോ കുടിക്കുന്നത്? ഇതിലൂടെ നല്ല ആശ്വാസമൊക്കെ കിട്ടുമെങ്കിലും ഇടയ്ക്കിടെ ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അത്ര ആശ്വാസകരമായ കാര്യമല്ല കേട്ടോ. എന്തൊക്കെയാണ് ഇതിന്റെ ദൂഷ്യഫലങ്ങളെന്ന് നമുക്കൊന്ന് നോക്കാം.

  • ഇടയ്ക്കിടെ തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടവേദന, കഫക്കെട്ട് എന്നിവയ്‌ക്കെല്ലാം കാരണമാകും.
  • തണുത്ത വെള്ളം അധികമായാല്‍ ദഹനപ്രശ്‌നങ്ങള്‍ പതിവാകും. പതിവായി തണുത്ത വെള്ളം ചെല്ലുമ്പോള്‍ ദഹനം പതുക്കെയാവുകയും ഇത് പിന്നീട് മലബന്ധമോ വയറിളക്കമോ വയറുവേദനയോ പോലുള്ള ബുദ്ധിമുട്ടുകളിലേക്ക് നയിക്കുകയും ചെയ്യും.

  • തണുത്ത വെള്ളം കുടിയ്ക്കുമ്പോള്‍ രക്തം കട്ടയാവുകയാണ് ചെയ്യുന്നത്. ഇത് രക്തപ്രവാഹത്തെയും ഇതുവഴി മറ്റു ശാരീരിക പ്രവര്‍ത്തനങ്ങളേയും ബാധിക്കും.
  • തലച്ചോറിലേക്ക് കുറവ് അളവില്‍ മാത്രമേ ഓക്‌സിജന്‍ എത്തിക്കൂ എന്നതിനാല്‍ തണുത്ത വെള്ളം കുടിക്കുന്നത് ക്ഷീണം വര്‍ധിപ്പിക്കും. ചിലരില്‍ ഇത് പതിവായ തളര്‍ച്ചയ്ക്കും കാരണമാകും.
  • എപ്പോഴും തണുത്ത വെള്ളം കുടിക്കുന്നത് മൈഗ്രെയ്ന്‍ അധികരിക്കാനും കാരണമാകും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News