ത്രില്ലടിപ്പിക്കാൻ ‘ജോണ്‍ വിക്ക് 4’; ആവേശമായി ട്രെയ്‌ലർ

ലോക സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ  കാത്തിരിക്കുന്ന അമേരിക്കന്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘ജോണ്‍ വിക്ക് 4’ന്റെ നാലാം ഭാഗത്തിന്റെ ട്രെയ്‌ലർ  പുറത്തിറങ്ങി. ചാഡ് സ്റ്റാഹെല്‍സ്‌കി സംവിധാനം ചെയ്ത്  കെയാനു റീവ്‌സ് പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രം മാര്‍ച്ച് 24 ന് തീയേറ്ററുകളിലെത്തും .

കെയാനു റീവ്‌സിനും ലോറന്‍സ് ഫിഷബേണിനുമൊപ്പം ഡോണി യെന്‍, സ്‌കോട്ട് ആഡ്കിന്‍സ് തുടങ്ങിയ താരങ്ങള്‍ സിനിമയുടെ ഭാഗമാകുന്നു. ഏറ്റവും ദൈര്‍ഘ്യമേറിയ ജോണ്‍വിക്ക് ചിത്രമെന്ന(169 മിനിറ്റ്) പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

ബോവറി കിംഗായി ലോറൻസ് ഫിഷ്ബേൺ, അകിരയായി റിന സവായമ, വിൻസ്റ്റണായി ഇയാൻ മക്‌ഷെയ്ൻ, ട്രാക്കറായി ഷാമിയർ ആൻഡേഴ്സൺ, ഷിമാസുവായി ഹിരോയുകി സനദ, ചാരോണായി ലാൻസ് റെഡ്ഡിക്ക്, കില്ലയായി സ്കോട്ട് അഡ്കിൻസ് എന്നിവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. 2014 ലാണ് ജോണ്‍ വിക് ആദ്യഭാഗം റിലീസ് ചെയ്തത്. 2017-ല്‍ രണ്ടാംഭാഗവും 2019-ല്‍ മൂന്നാംഭാഗവും പുറത്തിറങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News