വറുത്ത അരിപ്പൊടി കൊണ്ട് വൈകുന്നേരത്തെ ചായക്ക് മുറുക്കുണ്ടാക്കിയാലോ? തയാറാക്കുന്ന രീതി ഇതാ..
ആവശ്യമായ ചേരുവകൾ
വറുത്ത അരിപ്പൊടി – 3 കപ്പ്
പൊട്ടുകടല പൊടിച്ചത് – 1 കപ്പ്
വെണ്ണ – 1 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തിളച്ച വെള്ളം – രണ്ടേകാൽ കപ്പ്
മുളകുപൊടി – 1 ടീസ്പൂൺ
കറുത്ത എള്ള് – 1 ടീസ്പൂൺ
എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യം ഒരു ഫ്രൈയിങ് പാനിൽ അരിപ്പൊടിയും പൊട്ടുകടലപ്പൊടിയും മുളകുപൊടിയും കറുത്ത എള്ളും ഉപ്പും ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കണം. ശേഷം ഇതിലേക്ക് വെണ്ണ ചേർത്ത് നനച്ചെടുക്കണം. തിളച്ച വെള്ളം അല്പമായി ഒഴിച്ച് ഒരു വലിയ സ്പൂൺ ഉപയോഗിച്ച് കുഴയ്ക്കുക. കുറച്ചു ചൂടാറുമ്പോൾ കൈ വച്ച് നന്നായി കുഴച്ചെടുക്കാം. ചെറിയ ചൂടിൽ ഇത് ഒരു മിനിറ്റു കുഴച്ചതിനു ശേഷം സേവനാഴിയിൽ ഇട്ട് ചൂടായ എണ്ണയിലേക്ക് പിഴിഞ്ഞ് മുറുക്ക് ഉണ്ടാക്കാം. ചായക്കൊപ്പം കൊറിക്കാനുള്ള മുറുക്ക് തയ്യാർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here