കെ ചന്ദ്രശേഖര റാവുവിന് പിറന്നാള്‍ ആശംസകളുമായി പിണറായി വിജയന്‍

അറുപത്തിയൊമ്പതാം ജന്മദിനം ആഘോഷിക്കുന്ന തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് ഉഷ്മളമായ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചന്ദ്രശേഖര്‍ റാവുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ട്വിറ്ററിലൂടെയായിരുന്നു പിണറായി വിജയന്‍ പിറന്നാള്‍ ആശംസ നേര്‍ന്നത്. ‘ കെ.ചന്ദ്രശേഖര്‍ റാവുവിന് ഊഷ്മളമായ പിറന്നാള്‍ ആശംസകള്‍ നേരുന്നു. അദ്ദേഹത്തിന്റെ പൊതുജനസേവനത്തോടുള്ള സമര്‍പ്പണവും മറ്റുസംസ്ഥാനങ്ങളുമായി, വിശേഷിച്ച് കേരളവുമായി ആരോഗ്യകരമായ ബന്ധങ്ങളുണ്ടാക്കാന്‍ നടത്തുന്ന പരിശ്രമങ്ങളും അഭിനന്ദനീയമാണ്. താങ്കള്‍ക്ക് തുടര്‍വിജയവും ആരോഗ്യവും ആശംസിക്കുന്നു’-: പിണറായി വിജയന്‍ ട്വീറ്റ് ചെയ്തു.

പിണറായി വിജയനോട് മികച്ച വ്യക്തിബന്ധം സൂക്ഷിക്കുന്ന രാഷ്ട്രീയ നേതാവാണ് കെ.ചന്ദ്രശേഖര റാവു. കഴിഞ്ഞ മാസം തെലുങ്കാനയില്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസ് സംഘടിപ്പിച്ച മഹാറാലിയില്‍ പിണറായി വിജയനെ വിശിഷ്ടാതിഥിയായി ക്ഷണിച്ചിരുന്നു. 2024ലെ
പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു ബിആര്‍എസ് തെലങ്കാനയില്‍ മഹാറാലി സംഘടിപ്പിച്ചത്. ബിജെപി ഇതര മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, ചന്ദ്രശേഖര്‍ റാവു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാന്‍, യു.പി. മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങിയവരും മഹാറാലിയില്‍ പങ്കെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News