ലൈസന്‍സില്ലാത്ത ബോട്ട് പിടിച്ചു; എസ് ഐയ്ക്ക് വധഭീഷണിയുമായി ബോട്ടുടമ

അനധികൃതമായി സര്‍വീസ് നടത്തിയ ബോട്ടുകള്‍ കസ്റ്റഡിയിലെടുത്ത എസ്ഐയ്ക്ക് ഭീഷണിയും തെറിയഭിഷേകവും. തിരുവനന്തപുരം പൊഴിയൂര്‍ സ്റ്റേഷനിലെ എസ്ഐ എസ് സജികുമാറിനെയാണ് ബോട്ടുടമ മാഹീന്‍ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയത്.

ലൈസന്‍സില്ലാത്ത ബോട്ട് പിടിച്ചതാണ് പ്രകോപന കാരണം. സജികുമാര്‍ എന്ന എസ്ഐ കഴിഞ്ഞ ദിവസങ്ങളില്‍ 6 ബോട്ടുകളാണ് പിടിച്ചെടുത്തത്. കഴിഞ്ഞയാഴ്ച മാഹീന്റെത് ഉള്‍പ്പെടെ നിയമം ലംഘിച്ച് സര്‍വീസ് നടത്തിയ ആറ് ബോട്ടുകൾ കസ്റ്റഡിയിലെടുത്തിരുന്നു.

ഇന്ന് രാവിലെ നിരവധി തവണയാണ് മാഹീന്‍ എസ്‌ഐയെ ഫോണ്‍ വിളിച്ചത്. ഔദ്യോഗിക ഫോണില്‍ വിളിച്ച മാഹീന്‍, അസഭ്യവർഷം നടത്തുകയും വീട്ടില്‍ കയറി മർദിക്കുമെന്നും പറഞ്ഞു. വധഭീഷണി നടത്തിയ ബോട്ടുടമയ്ക്കെതിരെ എസ്ഐ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News