ഇന്ത്യയിലെ 453 തൊഴിലാളികളെ പിരിച്ചു വിടാന്‍ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ്. ലീഗല്‍, സെയില്‍സ്, മാര്‍ക്കറ്റിംഗ് തുടങ്ങിയ വിഭാഗങ്ങളിലുള്ളവരെയാണ് പിരിച്ചു വിടുന്നത്. ഫെബ്രുവരി 16ന് രാത്രി മുതല്‍ വര്‍ക്ക് സിസ്റ്റത്തിലെ ആക്‌സസ് ഒരു വിഭാഗം ജീവനക്കാര്‍ക്ക് നഷ്ടമായിട്ടുണ്ട്. പിരിച്ചു വിടുന്ന വിവരം ജീവനക്കാരെ മെയില്‍ വഴി അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള തലത്തില്‍ 12,000ത്തോളം ജോലിക്കാരെ ഗൂഗിള്‍ പിരിച്ചുവിടുമെന്ന് കഴിഞ്ഞ മാസം ആല്‍ഫബെറ്റ് അറിയിച്ചിരുന്നു.
എന്നാല്‍, നിലവില്‍ തൊഴില്‍ നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ പാക്കേജുകള്‍ നല്‍കുമെന്നും ഗൂഗിള്‍ അറിയിച്ചു. ഓരോ ജീവനക്കാരുടെയും സേവനകാലയളവ് അടക്കം പരിഗണിച്ച് വ്യക്തിപരമായിട്ടാകും ഇത് നിശ്ചയിക്കുക. കൂടാതെ, ഹെല്‍ത്ത് കെയര്‍ ഇന്‍ഷുറന്‍സ്, ജോബ് പ്ലേസ്‌മെന്റ് സര്‍വീസുകള്‍ തുടങ്ങിയവയില്‍ സഹായം നല്‍കുമെന്നും കമ്പനി അറിയിച്ചു.
അതേസമയം, മൈക്രോസോഫ്റ്റ്, മെറ്റ, ട്വിറ്റര്‍, ആമസോണ്‍ എന്നീ ആഗോള കമ്പനികളും ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ജോലിക്കാരെ പിരിച്ചു വിടുന്ന പ്രവണത വര്‍ധിച്ചു വന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here