എഎപിക്ക് ആശ്വാസം; ദില്ലി മേയർ തെരഞ്ഞെടുപ്പിൽ ലഫ്റ്റനന്‍റ് ഗവർണർ നിയമിച്ച അംഗങ്ങൾക്ക് വോട്ട് ചെയ്യാനാകില്ല

ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി. നാമനിർദേശം ചെയ്ത അംഗങ്ങൾക്ക് വോട്ട് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി വിധി. ലഫ്റ്റനന്‍റ് ഗവർണർ വി.കെ സക്സേനയുടെയും മുൻസിപ്പൽ കോർപ്പറേഷന്റെയും വാദം കോടതി തള്ളി. നാമനിർദേശം ചെയ്ത അംഗങ്ങൾക്ക് വോട്ടവകാശമില്ലെന്ന് ഭരണഘടനയുടെ അനുഛേദം 243 ൽ വ്യക്തമാണെന്ന് കോടതി പറഞ്ഞു. ഇതോടെ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത 10 അംഗങ്ങള്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല.

മേയർ സ്ഥാനത്തേക്ക് ആദ്യം തെരഞ്ഞെടുപ്പ് നടത്തണമെന്നും ശേഷം ഡെപ്യൂട്ടി മേയറുടെയും സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെയും തെരഞ്ഞെടുപ്പിന് മേയർ നേതൃത്വം നൽകണമെന്നും ചീഫ് ജസ്റ്റിഡ് ഡി വൈ ചന്ദ്രചൂഡ് നിർദേശിച്ചു. തെരഞ്ഞെടുപ്പ് നടത്താനുള്ള പുതിയ തീയതി അടുത്ത 24 മണിക്കൂറിനുള്ളില്‍ വിജ്ഞാപനം ചെയ്യണമെന്നും കോടതി വ്യക്തമാക്കി. എഎപി – ബിജെപി കൗൺസിലർമാരുടെ കയ്യാങ്കളിയെ തുടർന്ന് മൂന്ന് തവണയാണ് മേയർ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. മേയർ തെരഞ്ഞെടുപ്പ് ബിജെപിക്ക് അനുകൂലമാക്കാൻ ഭരണഘടനയിൽ ഇല്ലാത്ത നടപടി ക്രമങ്ങൾ സ്വീകരിച്ച ദില്ലി ലഫ്റ്റനന്റ് ഗവർണർക്കുള്ള തിരിച്ചടികൂടിയാണ് ഈ കോടതി വിധി. ഒരു മേയർ തെരഞ്ഞെടുപ്പ് ജയിക്കാൻ പോലും ഭരണഘടനയെ അട്ടിമറിക്കുന്ന നിലയിലേക്ക് ബിജെപി സർക്കാർ നിയമിച്ച ലഫ്റ്റനന്റ് ഗവർണർ തയാറാവുന്നുവെന്നു കൂടിയാണ് വിധി വ്യക്തമാക്കുന്നത്. കോടതി വിധിയോടെ ആംആദ്മി പാർട്ടി പ്രതിനിധി മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതകൂടി വർദ്ധിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News