രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലെ ദേശീയപാതയില്‍ വ്യാഴാഴ്ച രാത്രി ഗ്യാസ് ടാങ്കര്‍ ട്രക്കുമായി കൂട്ടിയിടിച്ച് നാല് മരണം. അപകടത്തിന് ശേഷം രണ്ട് വാഹനങ്ങള്‍ക്ക് തീപിടിക്കുകയും നാല് പേര്‍ ജീവനോടെ പൊള്ളലേറ്റ് മരിക്കുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ടാങ്കറില്‍ നിന്ന് ഇന്ധനം ചോര്‍ന്ന് തീപടരുകയും അപകടസ്ഥലത്തുകൂടി പോവുകയായിരുന്ന രണ്ട് വാഹനങ്ങള്‍ക്കും, സമീപത്തുള്ള വീടുകള്‍ക്കും തീപിടിക്കുകയും ചെയ്തു. വിവരമറിഞ്ഞയുടൻ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു.
സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് മൃദുല്‍ സിംഗ്, സദര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചെനാറാം ബേഡ, സര്‍ക്കിള്‍ ഓഫീസര്‍ മസൂദ ഈശ്വര്‍ സിംഗ് യാദവ് എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം വിലയിരുത്തി.
അജ്മീര്‍ കലക്ടര്‍ അന്‍ഷ് ദീപ്, ജില്ലാ പൊലീസ് സൂപ്രണ്ട് ചുനാറാം ജാട് എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. തീപിടിച്ചതിനെ തുടര്‍ന്ന് വന്‍ ജനക്കൂട്ടം തടിച്ചുകൂടിയതോടെ സ്ഥലത്തെ വാഹനഗതാഗതം തടസപ്പെട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here