പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി ചലച്ചിത്ര പഠന പദ്ധതി

പട്ടികവര്‍ഗ വികസന വകുപ്പും ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി ചലച്ചിത്ര പഠന പദ്ധതി നടപ്പാക്കുന്നു. പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള 20 മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 150 കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്.

സിനിമയുടെ കലാപരവും തൊഴില്‍പരവുമായ സാധ്യതകള്‍ പരിചയപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പട്ടിക വര്‍ഗ വികസന കാര്യ വകുപ്പ്മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ക്രിയേറ്റീവ്-കണ്ടന്റ് മേഖലയിലെ തൊഴിലവസരങ്ങള്‍ പരിചയപ്പെടുത്തുകയും ഇതുവഴി യുവ കലാകാരന്മാര്‍ക്ക് വഴികാട്ടിക്കൊടുക്കലുമാണ് ലക്ഷ്യം. അക്കാദമിയുടെ നൂതനമായ ഈ പദ്ധതിക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പട്ടികവര്‍ഗ വികസന വകുപ്പ് നല്‍കും. വിദ്യാര്‍ത്ഥികളെ പരിശീലനത്തിന് തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കമെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News