റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ സാമ്പത്തിക വകുപ്പ് മേധാവിയും വ്ളാദിമിര്‍ പുടിന്റെ അടുത്ത അനുയായിയുമായ മറിന യാങ്കിനാ മരിച്ച നിലയില്‍. സെന്റ് പീറ്റര്‍സ്ബര്‍ഗിലെ കലിനിസ്‌കി മേഖലയിലെ കെട്ടിടത്തിന്റെ 16-ാം നിലയില്‍ നിന്നാണ് മറിന വീണുമരിച്ചത്. മറിനയുടെ മരണം ആത്മഹത്യയെന്ന നിലയില്‍ അന്വേഷിക്കുകയാണെന്ന് റഷ്യന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി ഏറെ അടുപ്പമുള്ള വ്യക്തി കൂടിയായിരുന്ന മറിന റഷ്യയുടെ അഞ്ച് ജ്യോഗ്രഫിക്കല്‍ ബറ്റാലിയനുകളില്‍ വെസ്റ്റേണ്‍ മിലിറ്ററി ഡിസ്ട്രിക്റ്റിന്റെ സാമ്പത്തിക ചുമതല വഹിച്ചിരുന്നു. റഷ്യ-യുക്രൈന്‍ യുദ്ധത്തിനാവശ്യമായ ധനസഹായം കണ്ടെത്തുന്നതില്‍ പ്രധാന പങ്കും വഹിച്ചു. യുക്രൈന്‍ യുദ്ധം ആരംഭിച്ചതിനു പിന്നാലെ ബറ്റാലിയന്റെ ചുമതല വഹിച്ചവരെ പുടിന്‍ പലതവണ മാറ്റിയിരുന്നു.
റഷ്യ-യുക്രൈന്‍ യുദ്ധത്തിനു പിന്നാലെ നിരവധി പേരാണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. റഷ്യന്‍ ജനറല്‍ വ്ളാദിമിര്‍ മാക്കറോവ് ആത്മഹത്യ ചെയ്ത് ദിവസങ്ങള്‍ മാത്രം കഴിയുമ്പോഴാണ് അടുത്ത ദുരൂഹമരണം ഉണ്ടായിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here