ഹരിയാനയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിനോട് പക്ഷപാതപരമായി പെരുമാറി റഫറി

ഹരിയാന സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന അഖിലേന്ത്യാ ഇന്റര്‍ യൂണിവേഴ്‌സിറ്റി വനിത നെറ്റ്‌ബോള്‍ ചാമ്പ്യൻഷിപ്പിൽ കേരളത്തില്‍ നിന്നും പങ്കെടുത്ത കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിനോട് പക്ഷപാതപരമായി പെരുമാറിയെന്ന് പരാതി.

പക്ഷപാതപരമായ പെരുമാറ്റം കളിക്കളത്തില്‍ ഉണ്ടായി എന്നാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീം പരാതിപ്പെടുന്നത്. ദില്ലി യൂണിവേഴ്‌സിറ്റിക്കെതിരായ മത്സരത്തില്‍ റഫറി ഫൗള്‍ വിളിച്ചത് ഏകപക്ഷീയമായ രീതിയാണെന്നാണ് കാലിക്കറ്റ് സര്‍വ്വകലാശാല ടീമിന്റെ ആരോപണം. ദില്ലി സര്‍വകലാശാലയെ പിന്തുണയ്ക്കുന്ന രീതിയിലായിരുന്നു കാലിക്കറ്റ് സര്‍വകലാശാലയ്‌ക്കെതിരെ റഫറി ഫൗളുകള്‍ വിളിച്ചത്. ശരീരം കൂട്ടിമുട്ടരുതാത്ത ഗെയിം ആയിരുന്നിട്ട് കൂടി കാലിക്കറ്റ് കായിക താരങ്ങളെ ദില്ലി കായിക താരങ്ങള്‍ കൈമുട്ടുകൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിച്ചു. എന്നാല്‍ റഫറി ഇതൊന്നും ഫൗളായി കണക്കാക്കാതെ അവഗണിക്കുകയായിരുന്നു. മൈതാനത്ത് കാലിക്കറ്റ് ടീമിന്റെ കോച്ചിനെ സ്വന്തം താരങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതില്‍ നിന്നും വിലക്കിയതായും ടീം പരാതിപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News